കുറവിലങ്ങാട് : കഴിഞ്ഞ 27 വർഷമായി ആയിരക്കണക്കിന് കുട്ടികൾക്ക് ആദ്യക്ഷരം പകർന്ന് നൽകുകയും ശ്രീനാരായണ ഗുരുദേവനെക്കുറിച്ച് കവിത എഴുതി അവതരിപ്പിക്കുകയും ചെയ്ത കുറവിലങ്ങാട് മുവാങ്കൽ ശാന്തമ്മ വിദ്യാധരനെ (ആശാത്തിയമ്മ) ആദരിച്ചു. എസ്.എൻ.ഡി.പി യോഗം 5353 -ാം നമ്പർ കുറവിലങ്ങാട് ശാഖയുടെ കീഴിൽ പ്രവർത്തിക്കുന്ന ഗുരുജ്യോതി (എ) കുടുംബയോഗ വാർഷികത്തിൽ ശാഖാ പ്രസിഡന്റ് അനിൽകുമാർ കാരക്കൽ പൊന്നാടയണിയിച്ചു. യൂണിയൻ കമ്മിറ്റി അംഗം സി.ആർ. വിശ്വാൻ മുള്ള്പുര അദ്ധ്യക്ഷത വഹിച്ചു. ശാഖാ സെക്രട്ടറി മനോജ് കൊല്ലക്കോട്ട്, കടുത്തുരുത്തി യൂണിയൻ വനിതാസംഘം സെക്രട്ടറി ജഗദമ്മ തമ്പി, സി.എം.പവിത്രൻ, പി.എൻ. തമ്പി, സജി താനത്തുപറമ്പിൽ, മൈക്രോഫിനാൻസ് യൂണിറ്റ് പ്രസിഡന്റ്, സെക്രട്ടറി, പ്രാർത്ഥന യൂണിറ്റ് പ്രസിഡന്റ്, സെക്രട്ടറി, രക്ഷാധികാരികൾ തുടങ്ങിയവർ ആശംസകൾ നേർന്നു.