citu

ചങ്ങനാശേരി: വഴിയോര കച്ചവട സംരക്ഷണ നിയമം സംസ്ഥാന വ്യാപകമായി നടപ്പാക്കുക, ക്ഷേമനിധി അനുവദിക്കുക, വഴിയോരകച്ചവടക്കാരെ ഒഴിപ്പിക്കുന്ന നടപടി അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് വഴിയോര കച്ചവടതൊഴിലാളി ഫെഡറേഷൻ നടത്തിയ സംസ്ഥാന ജാഥക്ക് ചങ്ങനാശേരിയിൽ സ്വീകരണം നൽകി. തുടർന്ന് മുനിസിപ്പൽ ജംഗ്ഷനിൽ നടന്ന പൊതുസമ്മേളനം സി.ഐ.ടി.യു ഏരിയാ സെക്രട്ടറി റ്റി.എസ് നിസ്താർ ഉദ്ഘാടനം ചെയ്തു. പി.എ മൻസൂർ അദ്ധ്യക്ഷത വഹിച്ചു. സി.പി.എം ചങ്ങനാശേരി ഏരിയാ സെക്രട്ടറി കെ.സി ജോസഫ്, ജാഥാ ക്യാപ്ടൻ ആർ.വി ഇക്ബാൽ, എസ് അനിൽകുമാർ, അക്ബർ അലി, ഊരുട്ടമ്പലം ചന്ദ്രൻ, ജാഥാ മാനേജർ എം.എച്ച്. സലീം എന്നിവർ പങ്കെടുത്തു. യൂണിയൻ പ്രസിഡന്റ് അഡ്വ. പി.എ. നസീർ സ്വാഗതവും പറഞ്ഞു.