ചങ്ങനാശേരി: എസ്.ബി കോളേജ് പൂർവ്വവിദ്യാർത്ഥി സംഘടനയുടെ ലൈഫ് മെമ്പർഷിപ്പ് കാമ്പയിൻ പ്രിൻസിപ്പൽ ഡോ. ജേക്കബ് മാത്യു ഉദ്ഘാടനം ചെയ്തു. എസ്.ബി കോളേജ് അലുമിനി അസോസിയേഷൻ പ്രസിഡന്റ് ഡോ. എൻ.എം മാത്യു അദ്ധ്യക്ഷത വഹിച്ചു. 2022ൽ കോളേജിന്റെ നൂറാം വാർഷികാഘോഷത്തിന്റെ മുന്നോടിയായി പരമാവധി പൂർവ്വവിദ്യാർത്ഥികളെ അംഗങ്ങളാക്കുകയാണ് ലക്ഷ്യം. സമ്മേളനത്തിൽ വൈസ് പ്രിൻസിപ്പൽ ഫാ.റെജി പ്ലാത്തോട്ടം, ബൻസാർ ഫാ. മോഹൻ മാത്യു, ഫാ. ജോൺ ജെ. ചാവറ, ഷിജോ കെ.ചെറിയാൻ, സെബിൻ എസ് കൊട്ടാരം, ബ്രിഗേഡിയൻ ഒ.എ.ജയിംസ്, ജിജി ഫ്രാൻസിസ്, മാത്യു മുക്കാടൻ, ഡോ. രാജൻ കെ. അമ്പൂരി, ഡെയ്‌സമ്മ ജയിംസ്, ജേക്കബ് തോമസ് എന്നിവർ പങ്കെടുത്തു. വിവരങ്ങൾക്ക് : 9495692192.