പൊൻകുന്നം : ഇന്റർനാഷണൽ കിക്ക്‌ബോക്‌സിംഗ് ചാമ്പ്യൻഷിപ്പിനുള്ള ഇന്ത്യൻ ടീമിൽ പൊൻകുന്നം സ്വദശിയും. പൊൻകുന്നം മണ്ണുവയലിൽ സജി എം.ഹസന്റയും അമീനയുടെയും മകൻ റഈസ് എം. സജിയാണ് ടീമിലിടം നേടിയത്. 79 കിലോ വിഭാഗത്തിൽ ലൈറ്റ് കോൺടാക്ട് ഇവന്റിലാണ് യോഗ്യത നേടിയത്. ജില്ലാ അസോസിയേഷൻ സെക്രട്ടറി രതീഷ് കെ.രവീന്ദ്രൻ ആണ് പരിശീലകൻ. സംസ്ഥാനത്ത് നിന്ന് 13 പേരാണ് ടീമിലുള്ളത്. 12 രാജ്യങ്ങളിൽ നിന്നുള്ളവർ പങ്കെടുക്കുന്ന ചാമ്പ്യൻഷിപ്പ് ന്യൂഡൽഹി തൽക്ത്‌തോറ ഇൻഡോർ സ്റ്റേഡിയത്തിലാണ് നടക്കുന്നത്. കേരള കിക്ക് ബോക്‌സിംഗ് അസോസിയേഷൻ ജനറൽ സെകട്ടറി ഡോ.കെ.പി.നടരാജന്റ നേതൃത്വത്തിൽ നാല് ഒഫീഷ്യൽസ് കൂടിയുൾപ്പെട്ട സംഘമാണ് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്നത്.