ഇളങ്ങുളം : എസ്.എൻ.ഡി.പി. യോഗം 44ാം നമ്പർ ഇളങ്ങുളം ശാഖാ ശ്രീനാരായണ ഗുരുദേവക്ഷേത്രത്തിലെ 13-ാം പ്രതിഷ്ഠാ വാർഷിക മഹോത്സവം 14,15 തീയതികളിൽ നടക്കും. ചടങ്ങുകൾക്ക് തൃച്ചാറ്റുകുളം വിഷ്ണുനാരായണൻ തന്ത്രി മുഖ്യകാർമ്മികത്വം വഹിക്കും. മേൽശാന്തി തമ്പലക്കാട് മോഹനൻ, പൊൻകുന്നം ലാൽ എന്നിവർ സഹകർമ്മികളാകും. 14 ന് രാവിലെ 6 ന് മഹാഗണപതിഹോമം, ഭഗവതിസേവ. 10 ന് മഹാസുദർശന ഹോമം. 11 ന് സമൂഹപ്രാർത്ഥന. 12 ന് വിഷ്ണുനാരായണൻ തന്ത്രിയുടെ അനുഗ്രഹ പ്രഭാഷണം. 1 ന് പ്രസാദമൂട്ട്. രാത്രി 7 ന് ഭക്തിഗാനസുധ. 15 ന് രാവിലെ 7 ന് ഗണപതി ഹോമം. 8 ന് പതാക ഉയർത്തൽ. 10 ന് കലശം അഭിഷേകം. 11 ന് വിഷ്ണുനാരായണൻ തന്ത്രികളുടെ അനുഗ്രഹ പ്രഭാഷണം. 1 ന് മഹാപ്രസാദമൂട്ട്. രാത്രി 7 ന് കലാഭവൻ റാണി നയിക്കുന്ന കൊച്ചിൻ എസ്.എൻ.ജി ഓർക്കസ്ട്രായുടെ മെഗാഷോ.