കോട്ടയം: കോടിമത നാലുവരിപ്പാതയിൽ നിയന്ത്രണം വിട്ട പോസ്റ്റിൽ ഇടിച്ചു തലകീഴായി മറിഞ്ഞ് യാത്രക്കാരന് ഗുരുതര പരിക്ക്. ബുധനാഴ്ച രാത്രി പത്തു മണിയോടെ നാലുവരിപ്പാതയിൽ മണിപ്പുഴ ജംഗ്ഷനു സമീപമായിരുന്നു അപകടം. കോട്ടയം ഭാഗത്തു നിന്നും വരികയായിരുന്ന കാർ നിയന്ത്രണം വിട്ട് പെട്രോൾ പമ്പിനു സമീപത്തെ പോസ്റ്റിൽ ഇടിച്ച ശേഷം തലകീഴായി മറിയുകയായിരുന്നു. ഓടിക്കൂടിയ നാട്ടുകാർ ചേർന്ന് കാർ നേരെയാക്കിയ ശേഷം, യാത്രക്കാരനെ പുറത്തെടുത്തു. തുടർന്ന് ഇതുവഴി എത്തിയ അഭയ ആംബുലൻസിൽ ഇയാളെ നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു.