വൈക്കം: കലാകാരന്മാരുടെ സംഘടനയായ കേരള സർവകലാസംഘം (എ.ഐ.ടി.യു.സി)​ വൈക്കം താലൂക്ക് കൺവെൻഷനും കമ്മിറ്റി രൂപീകരണവും നടൻ ഹരീന്ദ്രൻ മുൻഷി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് സജി വൈക്കം അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡന്റ് ജയൻ ചേർത്തല മുഖ്യപ്രഭാഷണം നടത്തി. ജില്ലാ സെക്രട്ടറി ജോസ് പി. ചിറ്റടി, ജില്ലാ വൈസ് പ്രസിഡന്റ് ജോസി ജോസഫ്, എൻ. എൻ. പവനൻ, സി. പി. ലെനിൻ, എൻ. അനിൽ ബിശ്വാസ്, വി. കെ. അനിൽകുമാർ എന്നിവർ പ്രസംഗിച്ചു.