വൈക്കം: എസ്.എൻ.ഡി.പി യോഗം ചെമ്മനത്തുകര ശാഖയിലെ ഗുരുദർശന സത്സംഗത്തിന്റെയും ഗുരുധർമ്മം കുടുംബ യൂണിറ്റിന്റെയും സംയുക്താഭിമുഖ്യത്തിൽ 11-ാമത് സൗജന്യ പരീക്ഷാ പരിശീലനക്കളരി ഇളമനത്തറ ഷിബുവിന്റെ വസതിയിൽ ആരംഭിച്ചു. ഒന്നാം ക്ലാസ് മുതൽ പ്ലസ്ടു വരെയുള്ള കുട്ടികൾക്ക് മൂന്നു മാസക്കാലത്തെ പരീക്ഷാ മുന്നൊരുക്കമാണിത്. എല്ലാ ദിവസവും വൈകിട്ട് 7 മുതൽ 9 മണി വരെയാണ് ക്ലാസിന്റെ സമയം. ടി.വി.പുരം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി.അനിൽകുമാർ ഉദ്ഘാടനം ചെയ്തു.ശാഖാ പ്രസിഡന്റ് വി.വി.വേണുഗോപാൽ വിദ്യാദീപ പ്രകാശനം നടത്തി. യൂണിറ്റ് ചെയർമാൻ സുബേഷ് ഇളമനത്തറ അദ്ധ്യക്ഷത വഹിച്ചു. പരീക്ഷാ പരിശീലനക്കളരി കോ-ഓർഡിനേറ്റർ വി.വി.കനകാംബരൻ മുഖ്യ പ്രഭാഷണം നടത്തി. സത്സംഗം രക്ഷാധികാരി രെജിജിഷ് ഭവൻ, ശോഭന പേരയിൽ, ബിനു മോൻ ഇളമനത്തറ, സുമേഷ്‌ കരിയിൽ എന്നിവർ പ്രസംഗിച്ചു. വിവരങ്ങൾക്ക്: 9895302446