വൈക്കം: പട്ടികജാതി-പട്ടികവർഗ്ഗ വിദ്യാർത്ഥികളുടെ സ്റ്റൈപ്പന്റ് വിതരണം മുടങ്ങുന്നതിലും, ലൈഫ് മിഷൻ പദ്ധതിയിൽ പട്ടികജാതി പട്ടികവർഗ്ഗ വിഭാഗത്തെ അവഗണിക്കുന്ന സർക്കാർ നടപടിയിൽ ഭാരതീയ ദളിത് കോൺഗ്രസ് തലയോലപ്പറമ്പ് ബ്ലോക്ക് കൺവെൻഷൻ പ്രതിഷേധിച്ചു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് പി. പി. സിബിച്ചൻ ഉദ്ഘാടനം ചെയ്തു. വി. കെ. മുരളി അദ്ധ്യക്ഷത വഹിച്ചു. ദളിത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് രവി വി. സോമൻ, ജോൺ തറപ്പേൽ, സുരേഷ് കുമാർ, വിജയമ്മ ബാബു, സിന്ധു ഷാജി, കെ. പി. മണിയൻ, ഹരിദാസ് തുരുത്തേൽ, സുകുമാരൻ കരിയിൽ, കെ. കെ. കുട്ടപ്പൻ, രാജു തറപ്പേൽ എന്നിവർ പ്രസംഗിച്ചു.