എരുമേലി: എസ്.എൻ.ഡി.പി യോഗം 1136- ാം നമ്പർ എരുമേലി ശാഖ വാർഷിക പൊതുയോഗവും ഭരണസമിതി തിരഞ്ഞെടുപ്പും നാളെ രാവിലെ 10ന് ശാഖാ ഹാളിൽ യൂണിയൻ സെക്രട്ടറി ശ്രീപാദം ശ്രീകുമാർ ഉദ്ഘാടനം ചെയ്യും. ശാഖാ പ്രസിഡന്റ് ബിജി കല്യാണി അദ്ധ്യക്ഷത വഹിക്കും. യൂണിയൻ പ്രസിഡന്റ് കെ.ബി ഷാജി മുഖ്യപ്രഭാഷണം നടത്തും. യോഗം അസി.സെക്രട്ടറി എം.വി.അജിത് കുമാർ സംഘടനാ സന്ദേശം നൽകും. തുടർന്ന് തിരഞ്ഞെടുപ്പ്. ശാഖാ സെക്രട്ടറി കെ.സുഷീൽ കുമാർ സ്വാഗതവും വൈസ് പ്രസിഡന്റ് വിശ്വംഭരൻ ഇളംപുരയിടം നന്ദിയും പറയും.