കോട്ടയം: ഗ്രാനൈറ്റ് പാളികൾ ലോറിയിൽ നിന്ന് ഇറക്കുന്നതിനിടെ ദേഹത്ത് വീണ് യുവാവിന് ഗുരുതര പരിക്ക്. രാജസ്ഥാൻ സ്വദേശി ഹരിനാരായണനാണ് (21) പരിക്കേറ്റത്. ഇന്നലെ ഉച്ചക്ക് ഒന്നരയോടെ പള്ളത്തിനു സമീപമായിരുന്നു സംഭവം. ലോറിയിൽ രണ്ടുവശങ്ങളിലായി അടുക്കിയിരുന്ന ഗ്രാനൈറ്റ് പാളികൾ ഇറക്കുന്നതിനിടെ ഒരുഭാഗത്തെ പാളികൾ ഇദ്ദേഹത്തിന്റെ ദേഹത്തെയ്ക്ക് വീഴുകയായിരുന്നു. ഇതോടെ പാളികൾക്കിടയിൽ യുവാവ് കുടുങ്ങിപ്പോയി. പാളികൾ ഉയർത്താൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. കോട്ടയം ഫയർഫോഴ്സെത്തിയാണ് പാളികൾ ഉയർത്തി യുവാവിനെ പുറത്തെടുത്തത്. ഹരിനാരായണനെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.