വൈക്കം : തുറുവേലിക്കുന്ന് ശ്രീ മഹാദേവ ക്ഷേത്രം കാലപ്പഴക്കത്താൽ ജീർണ്ണതയിലായതിനാൽ ചുറ്റമ്പലത്തോടുകൂടി പുതിയ ക്ഷേത്രവും ശ്രീനാരായണ ഗുരുദേവക്ഷേത്രവും നിർമ്മിയ്ക്കുന്നു. 1.5 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന ക്ഷേത്ര നിർമ്മാണത്തിന്റെ ഫണ്ട് ശേഖരണ ഉദ്ഘാടനം ശിവരാത്രി ഉത്സവത്തിന്റെ ഒന്നാം ദിവസമായ 19ന് രാത്രി 8ന് എസ്.എൻ.ഡി.പി യോഗം വൈക്കം യൂണിയൻ പ്രസിഡന്റ് പി.വി. ബിനേഷും ക്ഷേത്രം തന്ത്രി ഉഷേന്ദ്രൻ തന്ത്രിയും ചേർന്ന് നിർവഹിക്കും. യൂണിയൻ സെക്രട്ടറി എം.പി.സെൻ അദ്ധ്യക്ഷത വഹിക്കും. കെ.പി.എം.എസ് വൈക്കം യൂണിയൻ വൈസ് പ്രസിഡന്റ് സി.പി. കുഞ്ഞൻ, 1405-ാം നമ്പർ എൻ.എസ്.എസ് കരയോഗം പ്രസിഡന്റ് മനോജ് കൃഷ്ണ, കേരള പരവർ സൊസൈറ്റി വൈക്കം യൂണിയൻ പ്രസിഡന്റ് എ.എൻ. ദേവരാജൻ, എസ്.എൻ.ഡി.പി യോഗം 22-ാം നമ്പർ ശാഖാ പ്രസിഡന്റ് നാരായണൻകുട്ടി, 792-ാം നമ്പർ ശാഖാ പ്രസിഡന്റ് വി.വി. തമ്പാൻ, സെക്രട്ടറി രവീന്ദ്രൻ, 441-ാം നമ്പർ ശാഖാ സെക്രട്ടറി മുരളീധരൻ എന്നിവർ പങ്കെടുക്കും.