കോട്ടയം: സിനിമ നിർമാണവുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളിൽ വയസ്കര വൈക്കം മുഹമ്മദ് ബഷീർ സെന്റർ 15, 16 തീയതികളിൽ ഏക ദിന ക്യാമ്പ് നടത്തും. കഥ, തിരക്കഥ, അഭിനയം ശബ്ദം, സംവിധാനം എന്നീ വിഷയങ്ങളിലാണ് ക്യാമ്പ്. 15ന് രാവിലെ 10ന് അഭിനയമെന്ന വിഷയത്തിൽ നടി ഐ.ജി.മിനി ക്യാമ്പ് നയിക്കും. 16ന് സംവിധായകൻ ഷെമിൻ ബി നായർ, അനുരാജ് അമ്മുണ്ണി എന്നിവർ ബഡ്ജറ്റ് ഫിലിം മേക്കിംഗ് എന്ന വിഷയത്തിൽ ക്ളാസെടുക്കും. 200 രൂപയാണ് രജിസ്ട്രേഷൻ ഫീസ്. ഫോൺ: 8547267737.