പാലാ : മേലുകാവ് കല്ലുവെട്ടം ശ്രീധർമ്മശാസ്താ ക്ഷേത്രത്തിലെ കുംഭവിളക്ക് ഉത്സവത്തിന് ഇന്ന് കൊടിയേറുമെന്ന് ക്ഷേത്രോപദേശക സമിതി ഭാരവാഹികളായ എ.വി. ശശിധരൻ, മനേഷ് മോഹൻ എന്നിവർ അറിയിച്ചു. വൈകിട്ട് 5.30 ന് കൊടിമരഘോഷയാത്ര, രാത്രി 8 ന് തന്ത്രി കുരുപ്പക്കാട്ടു മന നാരായണൻ നമ്പൂതിരി കൊടിയേറ്റും. 15, 16 തീയതികളിൽ രാവിലെ 6.30 ന് ഗണപതിഹോമം, വിശേഷാൽ പൂജകൾ, വൈകിട്ട് 5.30 ന് നടതുറക്കൽ, ദീപാരാധന. 17 ന് രാവിലെ 8.30 ന് കലശാഭിഷേകം, 12ന് മഹാപ്രസാദമൂട്ട്, രാത്രി 7.30 ന് ഭജന. 8 ന് താലപ്പൊലി ഘോഷയാത്ര, ഗരുഡൻ പറവ , 10 ന് ഗാനമേള, 18 ന് വൈകിട്ട് 5 ന് കൊടിയിറക്ക്.