കുമരകം: സി.പി.ഐ അയ്മനം ഈസ്റ്റ് ലോക്കൽ കമ്മിറ്റിയും കെയർ ആൻഡ് ഷെയർ യു.എസ്.എയും ചേർന്ന് അയ്മ്‌നം പഞ്ചായത്തിൽ പ്രളയത്തിൽ വീട് നഷ്ടപ്പെട്ട സജീവ് കാരയ്ക്കലിന് നിർമ്മിച്ച് നൽകിയ വീടിന്റെ താക്കോൽദാനം പന്ന്യൻ രവീന്ദ്രൻ നിർവഹിച്ചു. വാർഡ് മെമ്പർ മിനി മനോജ് അദ്ധ്യക്ഷത വഹിച്ചു. അനി. സി.എം , ഇ.കെ. ശശിധരൻ വി.ബി. ബിനു തുടങ്ങിയവർ സംസാരിച്ചു.