കുറവിലങ്ങാട് : മോനിപ്പള്ളി - ഇലഞ്ഞി റോഡിൽ മോനിപ്പിള്ളി മാർക്കറ്റിന് സമീപത്തെ ബേബീസ് പലചരക്ക് കട പൂർണമായും കത്തിനശിച്ചു. ഇന്നലെ പുലർച്ചെ 3.30 ഓടെ തീ ഉയരുന്നത് കണ്ട് ഓടിക്കൂടിയ നാട്ടുകാർ തീഅണയ്ക്കാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. കടയിൽ സൂക്ഷിച്ചിരുന്ന ഗ്യാസ് സിലണ്ടർ വൻസ്‌ഫോടന ശബ്ദത്തോടെ പൊട്ടിത്തെറിച്ചത് ആശങ്കയുളവാക്കി. സമീപത്തെ കടകളിലേക്ക് തീപടരാതിരിക്കാൻ നാട്ടുകാരും ഫയർഫോഴ്‌സ് ഉദ്യോഗസ്ഥരും ശ്രമിച്ചു. കടയുടെ മേൽക്കൂര ഓടും ,ആസ്ബസ്‌റ്റോസ് ഷീറ്റും ഉപയോഗിച്ചാണ് നിർമ്മിച്ചിരുന്നത്. എട്ട് ലക്ഷത്തിലധികം രൂപയുടെ നാശനഷ്ടം സംഭവിച്ചതായാണ് പ്രാഥമിക വിവരം. ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് സൂചന.