പൊൻകുന്നം: കറിക്കാട്ടൂർ ശാസ്താക്ഷേത്രത്തിന്റെ വലിയകുളം കൈയേറിയുള്ള നിർമ്മാണ പ്രവർത്തനങ്ങൾ ഹിന്ദുഐക്യവേദി തടഞ്ഞു. നടപടിക്കെതിരെ പഞ്ചായത്തിന് കത്തും നൽകി. ശബരിമല ക്ഷേത്രത്തിന്റെ മൂലക്ഷേത്രമെന്നറിയപ്പെടുന്ന കറിക്കാട്ടൂർ ശാസ്താക്ഷേത്രം ദേവസ്വം ബോർഡ് ചെറുവള്ളി സബ്ഗ്രൂപ്പിന്റെ കീഴിലാണ്. കാലങ്ങൾക്ക് മുൻപ് പതിച്ചുകൊടുത്ത കുളമുൾപ്പെടെയുള്ള 8.30 ഏക്കർ ഭൂമി മണിമല വില്ലേജ് രേഖകളിലുണ്ട്. കാലാകാലങ്ങളായുള്ള കൈയേറ്റങ്ങൾക്ക് ശേഷം ഹൈക്കോടതി വിധിപ്രകാരം 2.45 ഏക്കർ സ്ഥലം ക്ഷേത്രത്തിന് വിട്ടുകിട്ടാനുള്ള വിധി നടത്തിയെടുക്കാനുണ്ടെന്നും ഹിന്ദുഐക്യവേദി ആരോപിച്ചു. വരും ദിവസങ്ങളിൽ ഭക്തജനസമരം സംഘടിപ്പിക്കാൻ താലൂക്ക് പ്രസിഡന്റ് അനിൽ മാനമ്പള്ളി അറിയിച്ചു.