കോട്ടയം: പട്ടികജാതി പട്ടിക വർഗ വിഭാഗങ്ങൾക്ക് ഉദ്യോഗ സംവരണവും സ്ഥാനക്കയറ്റത്തിൽ എന്നത് സംസ്ഥാനങ്ങളുടെ ബാദ്ധ്യതയല്ലെന്ന സുപ്രീംകോടതി വിധി ദൗർഭാഗ്യകരമെന്ന് സാംബവ മഹാസഭ പ്രസിഡന്റ് പി.കെ.ശങ്കർദാസ്, ജനറൽ സെക്രട്ടറി രാമചന്ദ്രൻ മുല്ലശേരി എന്നിവർ പ്രസ്താവിച്ചു. പട്ടികജാതി-പട്ടിക വർഗ അതിക്രമം തടയൽ നിയമത്തെ ദുർബലപ്പെടുത്തിയുള്ള വിധി വലിയ പ്രക്ഷോഭത്തിന് കാരണമായി. അതുപോലെ സംവരണം സംബന്ധിച്ച വിധി മറ്റൊരു ദുരന്തമായിരിക്കുകയാണ്. വിഷയത്തിൽ പുന:പരിശോധനാ ഹർജി നൽകുകയോ നിയമഭേദഗതി നടത്തുകയോ ചെയ്യണമെന്നും ഇരുവരും ആവശ്യപ്പെട്ടു.