ചിറക്കടവ് : മഹാദേവക്ഷേത്രത്തിൽ ഉത്സവബലിദർശനം ഇന്ന് ഉച്ചയ്ക്ക് 12.30ന് നടക്കും. തുടർന്ന് മഹാപ്രസാദമൂട്ട്. 12.30ന് രംഗമണ്ഡപത്തിൽ ശീതങ്കൻ തുള്ളൽ, 1.30 ന് നാദതാളലയസംഗമം, 3.30ന് സംഗീതക്കച്ചേരി, 5.30ന് അക്ഷരശ്ലോക സദസ്, 6.30ന് ഭജൻസ്, 7.30ന് ഓട്ടൻതുള്ളൽ, തുടർന്ന് ശിവകാമിനീയം നൃത്തപരിപാടി എന്നിവയുമുണ്ട്. വൈകിട്ട് 6.30ന് ക്ഷേത്രസന്നിധിയിൽ വടക്കുംഭാഗം മഹാദേവ വേലകളി സംഘത്തിന്റെ സന്ധ്യാവേല. രാത്രി 10.30 നാണ് ഋഷഭവാഹനം എഴുന്നള്ളിപ്പ്.