കോട്ടയം : മൂന്നിലവ് പഞ്ചായത്തിലെ ഇരുമാപ്ര, വെള്ളറ, നെല്ലാപ്പാറ, കടപുഴ തുടങ്ങിയ സ്ഥലങ്ങളിൽ കഴിഞ്ഞ ദിവസം ഉണ്ടായ തീപിടിത്തത്തിൽ കൃഷിയും, സ്ഥലവും കത്തിനിശിച്ചവർക്ക് അടിയന്തരമായി നഷ്ടപരിഹാരം അനുവദിക്കണമെന്ന് റവന്യു മന്ത്രിയോടും, ജില്ലാ കളക്ടറോടും കേരള കോൺഗ്രസ് (എം ) ആവശ്യപ്പെട്ടു. കോടിക്കണക്കിന് രൂപയുടെ നാശനഷ്ടമാണ് കർഷകർക്ക് ഉണ്ടായിരിക്കുന്നത്. തുടർച്ചയായി മലയോരമേഖലയിൽ ഉണ്ടാകുന്ന തീപിടിത്തം തടയുന്നതിന് മുൻകരുതൽ നടപടികൾ സ്വീകരിക്കാൻ ദുരന്തനിവാരണ വിഭാഗത്തെ ചുമതലപ്പെടുത്തണമെന്നും മീഡിയാ കോർഡിനേറ്റർ വിജി എം. തോമസ് ആവശ്യപ്പെട്ടു.