ഈരാറ്റുപേട്ട : സ്ഥലമേറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് ഈരാറ്റുപേട്ട-വാഗമൺ റോഡ് നിർമ്മാണം അനന്തമായി നീളുന്നതിന് പരിഹാരമായി ഈരാറ്റുപേട്ട നഗരസഭയുടെ നിർദ്ദേശം സ്വീകരിച്ച് സർക്കാർ. സ്ഥലമേറ്റെടുപ്പുമായി ബന്ധപ്പെട്ട് കാര്യമായ പരാതികളില്ലാത്ത ഈരാറ്റുപേട്ട മുതൽ തീക്കോയി വരെയുള്ള ആറ് കിലോമീറ്റർ ഭാഗം ആദ്യഘട്ടത്തിൽ ഉൾപ്പെടുത്തി നിർമ്മാണം തുടങ്ങണമെന്നുള്ള നഗരസഭനിർദ്ദേശമാണ് സർക്കാർ അംഗീകരിച്ചത്. ഇത് സംബന്ധിച്ച് നഗരസഭ ചെയർമാൻ വി.എം സിറാജ് നൽകിയ കത്തിനുള്ള മറുപടിയിലാണ് സർക്കാർ ഇക്കാര്യം വ്യക്തമാക്കിയത്. സ്ഥലമുടമകളുടെ പൊസിഷൻ സർട്ടിഫിക്കറ്റുകൾ കൂടി ലഭിച്ചാൽ ടെണ്ടർ ഉടൻ നടത്തുമെന്നാണറിയിച്ചിരിക്കുന്നത്. അനുകൂല നിലപാടെടുത്ത മന്ത്രി ജി.സുധാകരനെ ചെയർമാൻ വി. എം.സിറാജ് അഭിനന്ദിച്ചു.