ആർപ്പൂക്കര : എസ്.എൻ.ഡി.പി യോഗം ആർപ്പൂക്കര ശ്രീഷണ്മുഖവിലാസം ക്ഷേത്രത്തിൽ ( കോലേട്ടമ്പലം)ഉത്സവം ഇന്ന് ആറാട്ടോടു കൂടി സമാപിക്കും. ശനിയാഴ്ചയാണ് ക്ഷേത്രത്തിൽ ഉത്സവം കൊടിയേറിയത്. ഇന്ന് രാവിലെ 6ന് പള്ളിയുണർത്തലോടു കൂടി ക്ഷേത്രച്ചടങ്ങുകൾ ആരംഭിക്കും. തുടർന്ന് വിശേഷാൽ പൂജകളും അഭിഷേകങ്ങളും എഴുന്നള്ളിപ്പും. വൈകിട്ട് 5 ർന് യാത്രാബലി, 5.30ന് ആറാട്ട് പുറപ്പാട്. 8ന് ആറാട്ട് വരവേൽപ്,​കൊടിയിറക്ക്, പഞ്ചവിംശതി, കലശാഭിഷേകം, മംഗളപൂജ.