പൊൻകുന്നം : ഗതാഗത നിയമലംഘനങ്ങളും സാമൂഹ്യവിരുദ്ധപ്രവർത്തനങ്ങളും കണ്ടുപിടിക്കുന്നതിനായി പൊൻകുന്നം പൊലീസ് സ്റ്റേഷൻകവാടത്തിനിരുവശങ്ങളിലുമായി സ്ഥാപിച്ചിരുന്ന കാമറകൾ കണ്ണടച്ചു. ദേശീയപാതയും, പുനലൂർ - മൂവാറ്റുപുഴ സംസ്ഥാനപാതയും സംഗമിക്കുന്ന കവല, പൊൻകുന്നം-മണിമല റോഡ് ജംഗ്ഷൻ, സിവിൽ സ്റ്റേഷൻ കവാടം, പൊൻകുന്നം ബസ് സ്റ്റാൻഡ് കവാടം എന്നിവിടങ്ങളിലെ ദൃശ്യങ്ങൾ പൊലീസ് സ്റ്റേഷനിൽ ലഭിക്കാൻ പാകത്തിലായിരുന്നു കാമറകൾ സ്ഥാപിച്ചത്. ഇരുവശത്തേക്കുമായി 200 മീറ്റർ ദൂരത്തിലുള്ള ദൃശ്യങ്ങൾ കാമറയിലൂടെ ദൃശ്യമാകുമായിരുന്നു.