കൊല്ലാട്: എസ്.എൻ.ഡി.പി യോഗം കൊല്ലാട് തൃക്കോവിൽ ശ്രീമഹാദേവ ക്ഷേത്രത്തിൽ ഉത്സവവും 21-ാമതു ഗുരുദേവ പ്രതിഷ്ഠാ വാർഷികവും ഇന്ന് ആരംഭിക്കുമെന്ന് ചെയർമാൻ സി.എൻ. സാധുകുട്ടൻ, വൈസ് ചെയർമാൻ രവീന്ദ്രൻ കാവുംപുറം, അഭിജിത്ത് കിഴക്കേക്കുറ്റ്, ജനറൽ കൺവീനർ എ.എൻ സോമൻ ആശാരിപറമ്പിൽ, ജോയിന്റ് കൺവീനർ പ്രസാദ് പി എൻ വി നിവാസ്, പ്രസിഡന്റ് സലീം ജി മരുതൂർ, വൈസ് പ്രസിഡന്റ് സുനിൽ കുമാർ, സെക്രട്ടറി ആർ. പുരുഷോത്തമൻ, ട്രഷറർ നിഥിൻരാജ്, ജോയിന്റ് കൺവീനർ വിനയ് എം.റ്റി എന്നിവർ അറിയിച്ചു. ക്ഷേത്രം തന്ത്രി വിനോദ് തന്ത്രിയുടെയും മേൽശാന്തി അയ്മനം അനുമോൻ ശാന്തിയുടെയും മുഖ്യകാർമ്മികത്വത്തിൽ കൊടിയേറും. 21 വരെയാണ് ഉത്സവം. എല്ലാ ദിവസവും രാവിലെ പള്ളിയുണർത്തൽ, പതിവുപൂജകൾ, വൈകിട്ട് 5ന് നടതുറക്കൽ, 6.30ന് ദീപാരാധന. ഇന്ന് രാവിലെ 9ന് കൊടി, കൊടിക്കയർ ഘോഷയാത്ര, 6.30ന് ദീപാരാധന, തുടർന്ന് കൊടിയേറ്റ്, കൊടിക്കയർ സമർപ്പണം, വെടിക്കെട്ട്, 7.30ന് അങ്കുരാപ്പർണം, 8.30ന് കൊടിയേറ്റ് സദ്യ. നാളെ വൈകിട്ട് 7.30ന് ഡാൻസ്, 8ന് ചാക്യാർകൂത്ത്, 8.15ന് വിളക്കെഴുന്നള്ളിപ്പ്. 16ന് 9ന് ഇളനീർ തീർത്ഥാടനം, 12.30ന് മഹാപ്രസാദമൂട്ട്. രാത്രി 8.30ന് വിളക്കെഴുന്നള്ളിപ്പ്, 9ന് നട അടയ്ക്കൽ. പൊതുസമ്മേളനം തിരുവഞ്ചൂർ രാധാകൃ്ഷണൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. എസ്.എൻ.ഡി.പി യോഗം കോട്ടയം യൂണിയൻ സെക്രട്ടറി ആർ. രാജീവ് അദ്ധ്യക്ഷത വഹിക്കും. കോട്ടയം ജില്ലാ പഞ്ചായത്ത് മെമ്പർ ശോഭ സലിമോൻ വിദ്യാഭ്യാസ അവാർഡ്ദാനം നിർവഹിക്കും. യൂണിയൻ കൗൺസിലർ സാബു ഡി ഇല്ലിക്കളം, കൊല്ലാട് ശാഖാ യൂണിയൻ കമ്മറ്റി മെമ്പർ രാജേന്ദ്രൻ വാലയിൽ, വനിതാസംഘം പ്രസിഡന്റ് രാധമ്മ രാജപ്പൻ എന്നിവർ പങ്കെടുക്കും. ശാഖാ പ്രസിഡന്റ് ജി. സലീം സ്വാഗതവും ഉത്സവകമ്മറ്റി കൺവീനർ എം.എൻ സോമൻ നന്ദിയും പറയും. തുടർന്ന് വിവിധ കലാപരിപാടികൾ. 17ന് 8ന് പന്തീരടി പൂജ, തുടർന്ന് ഓട്ടംതുള്ളൽ. 9ന് നടഅടയ്ക്കൽ. ജൈവകൃഷി വികസന സെമിനാറും സൗജന്യ വിത്ത് വിതരണവും നടക്കും. സെമിനാർ യൂണിയൻ വൈസ് പ്രസിഡന്റ് വി.എം ശശി ഉദ്ഘാടനം ചെയ്യും. ശാഖാ സെക്രട്ടറി ആർ.പുരുഷോത്തമൻ അദ്ധ്യക്ഷത വഹിക്കും. പനച്ചിക്കാട് അഗ്രികൾച്ചർ ഓഫീസർ റസിയാ ബീഗം ക്ലാസ് നയിക്കും. സരസമ്മ കൃഷ്ണൻ, ഇന്ദിരാ രാജപ്പൻ, ഗിരിജാ തുളസീധരൻ, ഷെബിൻ ജയ്ക്കബ്, സി.എൻ സാധുക്കുട്ടൻ, പൊന്നമ്മ ചെല്ലപ്പൻ എന്നിവർ പങ്കെടുക്കും. 18ന് രാത്രി 7ന് കുസുമ കുംഭാഭിഷേകവും കുങ്കുമാർച്ചനയും, 9ന് തിരുവാതിര. 19ന് വൈകിട്ട് ,8ന് ഭക്തിഗാനാമൃതം. 20ന് രാത്രി 7ന് ഹനുമാൻ സ്വാമിക്ക് വെറ്റിലമാലയും വടമാല സമർപ്പണവും, 8ന് ഭക്തിഗാനമേള. 21ന് 12.30ന് ആറാട്ട് സദ്യ, 7.30ന് ആറാട്ടുബലി, 8ന് ആറാട്ടുപുറപ്പാട്, 10ന് ആറാട്ട് എതിരേല്പ്പ്, 11.30ന് വലിയ കാണിക്ക, കൊടിയിറക്ക്, മഹാശിവരാത്രി, മംഗളപൂജ, വെടിക്കെട്ട്.