kodiyet
ചിത്രം.അടിമാലി ശാന്തഗിരി ശ്രീ മഹേശ്വര ക്ഷേത്രത്തിലെ മഹാശിവരാത്രി മഹോത്സവത്തിന്റെ കൊടിയേറ്റ് ക്ഷേത്രം തന്ത്രി പൂത്തോട്ട ലാലന്‍ തന്ത്രികളുടെയും ക്ഷേത്രം മേല്‍ശാന്തി മഠത്തുംമുറി അജിത്ത് ശാന്തികളുടെ മുഖ്യ കാര്‍മ്മികത്തില്‍ നടന്നു.

അടിമാലി:

അടിമാലി ശാന്തഗിരി ശ്രീ മഹേശ്വര ക്ഷേത്രത്തിലെ മഹാശിവരാത്രി മഹോത്സവത്തിന്റെ കൊടിയേറ്റ് ക്ഷേത്രം തന്ത്രി പൂത്തോട്ട ലാലന്‍ തന്ത്രികളുടെയും ക്ഷേത്രം മേല്‍ശാന്തി മഠത്തുംമുറി അജിത്ത് ശാന്തികളുടെ മുഖ്യ കാര്‍മ്മികത്തില്‍ നടന്നു.

അടിമാലി: ശാന്തഗിരി ശ്രീ മഹേശ്വര ക്ഷേത്രത്തിലെ മഹാശിവരാത്രി മഹോത്സവത്തിന് കൊടിയേറി. ഇന്നലെ വൈകിട്ട് ഏഴിന് ക്ഷേത്രം തന്ത്രി പൂത്തോട്ട ലാലന്റെയും ക്ഷേത്രം മേൽശാന്തി മഠത്തുംമുറി അജിത്തിന്

. ഇന്നലെ വൈകിട്ട് ഏഴിന് ക്ഷേത്രം തന്ത്രി പൂത്തോട്ട ലാലന്റെയും ക്ഷേത്രം മേൽശാന്തി മഠത്തുംമുറി അജിത്തിന്റെയും മുഖ്യകാർമ്മികത്തിൽ നൂറുകണക്കിന് ഭക്തരുടെ സാന്നിധ്യത്തിൽ കൊടിയേറ്റ് നടന്നു. തുടർന്ന് അന്നദാനവും ആഡിറ്റോറിയത്തിൽ വിവിധ കലാപരിപാടികളും നടന്നു. രണ്ടാം ഉത്സവമായ ഇന്ന് രാവിലെ പതിവ് ക്ഷേത്ര ചടങ്ങുകൾക്ക് പുറമേ ഏഴിന് എതൃത്ത് പൂജ, എട്ടിന് പന്തീരടി പൂജ, 8.15ന് ശ്രീബലി, ഒമ്പതിന് നവകം, പഞ്ചഗവ്യം, അഭിഷേകം. തുടർന്ന് ഉച്ചപൂജ, 10.30ന് കൂട്ടുമൃത്യുജ്ഞയ ഹോമം, ഒന്നിന് അന്നദാനം, 5.30ന് ശ്രീബലി, 6.30ന് ദീപാരാധന, ഏഴിന് ഭഗവതിസേവ, ലളിത സഹസ്രനാമാർച്ചന, 7.30ന് ശ്രീഭൂതബലി തുടർന്ന് അന്നദാനം, വിവിധ കലാപരിപാടികൾ. മൂന്നാംദിനം 15ന് പതിവ് ക്ഷേത്ര ചടങ്ങുകൾക്ക് പുറമേ വിശേഷാൽ പൂജ അന്നദാനം, ദീപാരാധന, വിവിധ കലാപരിപാടികൾ. നാലാം ദിനം 16ന് പതിവ് ക്ഷേത്ര ചടങ്ങുകൾക്ക് പുറമെ രാവിലെ 10.30ന് മഹാസുദർശന ഹോമം അന്നദാനം, ദീപാരാധന, ഏഴിന് ഭഗവതിസേവ, ലളിത സഹസ്രനാമാർച്ചന തുടർന്ന് അന്നദാനം, വിവിധ കലാപരിപാടികൾ. 17ന് പതിവ് ക്ഷേത്ര ചടങ്ങുകൾക്ക് പുറമേ നവഗ്രഹ പൂജ, ദീപാരാധന, ഭഗവതിസേവ, ലളിത സഹസ്രനാമാർച്ചന അന്നദാനം, വിവിധ കലാപരിപാടികൾ. 18ന് പതിവ് ക്ഷേത്ര ചടങ്ങുകൾക്ക് പുറമേ രാവിലെ 10.30ന് വിദ്യാരാജ്ഞി പൂജ, ദീപാരാധന, അന്നദാനം, വിവിധ കലാപരിപാടികൾ. 19ന് പതിവ് ക്ഷേത്ര ചടങ്ങുകൾക്ക് പുറമേ രാവിലെ സുബ്രഹ്മണ്യ പൂജ, ഒന്നിന് ഘോഷയാത്ര, കാവടി അഭിഷേകം, ദീപാരാധന അന്നദാനം, വിവിധ കലാപരിപാടികൾ. 20ന് പതിവ് ക്ഷേത്ര ചടങ്ങുകൾക്ക് പുറമേ പുഷ്പാഭിഷേകം, തായമ്പക, 7.30ന് നൃത്ത സംഗീത വിരുന്ന്. 10ന് പള്ളിവേട്ട, പള്ളി നിദ്ര. 21ന് മഹാശിവരാത്രി, രാവിലെ രുദ്രാഭിഷേകം, മഹാധാര, വൈകിട്ട് അഞ്ചിന് താലപ്പൊലി ഘോഷയാത്ര, ഏഴിന് ദീപാരാധന, ശ്രീകോവിലിൽ ഘൃത സഹസ്രദീപാലങ്കാര സേവ, രാത്രി ഒമ്പതിന് കലാ പരിപാടികൾ, 10ന് ഗാനമേള, അവതരണം കോട്ടയം കമ്മ്യൂണിക്കേഷൻസ് 11ന് ആറാട്ട്, 12ന് മഹാശിവരാത്രി പൂജ. 22ന് രാവിലെ ആറിന് ശിവരാത്രി ബലി. അസ്മിനിസ്ട്രേറ്റീവ് കമ്മിറ്റി ചെയർമാൻ അനിൽ തറനിലം, വൈസ് ചെയർമാൻ സി.എസ്. റെജി കുമാർ, കൺവീനർ സി.വി. വിദ്യാധരൻ ചെറുകുഴി, ഉത്സവ കമ്മിറ്റി കൺവീനർ ദേവരാജൻ ചെമ്പോത്തിങ്കൽ എന്നിവർ ഉത്സവ പരിപാടികൾക്ക് നേതൃത്വം നൽകും.