കുമരകം: ഗ്രാമപഞ്ചായത്ത് 2019-20 വാർഷിക പദ്ധതി നിർവഹണത്തിന്റെ ഭാഗമായി കുമരകത്തെ വൃദ്ധജനങ്ങൾക്ക് സൗജന്യമായി കട്ടിൽ വിതരണം നടത്തി. കുമരകം എൻ.എസ്.എസ് കരയോഗം ഹാളിൽ വച്ച് പഞ്ചായത്ത് പ്രസിഡന്റ് എ.പി. സലിമോന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ കെ.വി. ബിന്ദു ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് സിന്ധു ചന്ദ്രബോസ്, ബ്ലോക്ക് പഞ്ചയത്തംഗം കെ.എം. ബാബു ,സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻമാരായ ധന്യാ സാബു, പി.കെ. ശാന്തകുമാർ, മെമ്പർമാരായ സിന്ധു രവികുമാർ, അഡ്വ. വിഷ്ണു മണി, വി.എൻ. ജയകുമാർ, പഞ്ചായത്ത് ആസൂത്രണ സമിതി അംഗങ്ങളായ കെ.എസ്. സലിമോൻ, കെ. കേശവൻ, ഐ.സി.ഡി.എസ് സൂപ്പർവൈസർ അഞ്ജു പി. നായർ എന്നിവർ പ്രസംഗിച്ചു.