വൈക്കം: എ.ഐ.ടി.യു.സി വൈക്കം മണ്ഡലം പ്രവർത്തക കൺവെൻഷൻ സംസ്ഥാന സെക്രട്ടറി അഡ്വ. വി.ബി. ബിനു ഉദ്ഘാടനം ചെയ്തു. താലൂക്ക് പ്രസിഡന്റ് കെ.ഡി. വിശ്വനാഥൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് ടി.എൻ. രമേശൻ, അഡ്വ. പി.കെ. സന്തോഷ് കുമാർ, പി. സുഗതൻ, എം.ഡി. ബാബുരാജ്, ആർ. സുശീലൻ, കെ.എസ്. രത്‌നാകരൻ, ജോൺ വി. ജോസഫ്, വി.കെ. അനിൽകുമാർ, ഡി. ബാബു, കെ. അജിത്ത് എന്നിവർ പ്രസംഗിച്ചു.