വൈക്കം: എസ്.എൻ.ഡി.പി യോഗം 1008-ാം നമ്പർ എഴുമാന്തുരുത്ത് ശാഖയുടെ കുന്നുമ്മേൽക്കാവ് ഭഗവതി ക്ഷേത്രത്തിൽ ഉപദേവതകളുടെ പ്രതിഷ്ഠ നടത്തി. പരിഹാരക്രിയകളുടെ ഭാഗമായി ശ്രീകൃഷ്ണൻ, ഗണപതി, രക്ഷസ്, അറുകുല എന്നീ ഉപദേവതകളുടെ വിഗ്രഹങ്ങളാണ് തന്ത്രി പാണാവള്ളി ഷാജി അരവിന്ദന്റെ മുഖ്യകാർമ്മികത്വത്തിൽ ആലയങ്ങളിൽ പ്രതിഷ്ഠിച്ചത്. ക്ഷേത്രം മേൽശാന്തി സുരേഷ് വൈക്കം, വിജയൻ ശാന്തി, കാർത്തികേയൻ ശാന്തി, രഞ്ജു ശാന്തി, കുമാരൻ ശാന്തി, അനൂപ് ശാന്തി എന്നിവർ സഹകാർമ്മികരായി. ബ്രഹ്മകലശം എഴുന്നള്ളിപ്പിന് ശേഷമായിരുന്നു ഉപദേവതകളുടെ പ്രതിഷ്ഠ.
ക്ഷേത്രം പ്രസിഡന്റ് അജികുമാർ മൂലേപ്പറമ്പ്, വൈസ് പ്രസിഡന്റ് ബാബു പൂന്തോട്ടം, സെക്രട്ടറി പി. വി. സജി, ചെയർമാൻ അജികുമാർ, വനിതാ സംഘം പ്രസിഡന്റ് ശ്രീജ രാജു, സെക്രട്ടറി അമ്പിളി ബിജു, യൂത്ത്മൂവ്‌മെന്റ് പ്രസിഡന്റ് രാഹുൽ, സെക്രട്ടറി ജിതിൻ എന്നിവർ നേതൃത്വം നൽകി.