വൈക്കം; മൂത്തേടത്തുകാവ് ശ്രീനാരായണ എൽ.പി. സ്‌കൂളിന്റെ വാർഷികാഘോഷത്തിന്റെ ഭാഗമായി വിളംബര ഘോഷയാത്ര നടത്തി. ഘോഷയാത്രയുടെ ഫ്ലാഗ് ഓഫ് സ്‌കൂൾ മാനേജർ എം. ഡി. നടേശൻ നിർവഹിച്ചു. ഹെഡ്മിസ്ട്രസ് ദിവ്യ ടി. ശശി, പി.ടി.എ പ്രസിഡന്റ് എസ്. അനീഷ്, ബിജു കാക്കനാട്, ദീപ സലിം, ഷൈമോൾ സിബി, പി. ആർ. രാജപ്പൻ, എം.എൻ. അശോക് കുമാർ എന്നിവർ പ്രസംഗിച്ചു. ഇന്ന് രാവിലെ 9 ന് നടക്കുന്ന സമ്മേളനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം. വൈ. ജയകുമാരി ഉദ്ഘാടനം ചെയ്യും. സ്‌കൂൾ മാനേജർ എം. ഡി. നടേശൻ അദ്ധ്യക്ഷത വഹിക്കും. ഗായിക വൈക്കം വിജയലക്ഷ്മി മുഖ്യപ്രഭാഷണം നടത്തും.