കോട്ടയം: കേരള ഇലക്ട്രിക് സൂപ്പർവൈസേഴ്‌സ് ആൻഡ് വയർമെൻ അസോസിയേഷൻ (കെസ്‌വ) കോട്ടയം യൂണിറ്റ് ഉദ്ഘാടനവും ബോധവൽക്കരണ ക്ലാസും ഇന്ന് രാവിലെ 10ന് കോട്ടയം സുവർണ്ണ ഓഡിറ്റോറിയത്തിൽ നടക്കും. സമ്മേളനം തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. നഗരസഭാദ്ധ്യക്ഷ പി.ആർ സോന, കെസ്‌വ സംസ്ഥാന പ്രസിഡന്റ് മോഹൻദാസ്, ജനറൽ സെക്രട്ടറി വി.എം രമേശ്, വൈസ് പ്രസിഡന്റ് കെ.ആർ രാധാകൃഷ്ണൻ നായർ എന്നിവർ പങ്കടുക്കും.ഇലക്ട്രിക്കൽ ഇൻസ്‌പെക്ടർ ജയിംസ്‌കുട്ടി തോമസ്, അസി.എക്‌സിക്യൂട്ടിവ് എഞ്ചിനീയർ ബി.ബിനു എന്നിവർ ക്ലാസ് നയിക്കും.