മാന്നാനം: കുര്യാക്കോസ് ഏലിയാസ് കോളേജിലെ സാമൂഹ്യ പ്രവർത്തന വിഭാഗത്തിന്റെയും സ്റ്റുഡൻസ് അസോസിയേഷൻ ഒഫ് സോഷ്യൽ വർക്ക് ഡിപ്പാർട്ട്‌മെന്റിന്റെയും നേതൃത്വത്തിലുള്ള അവേക്ക് സംസ്ഥാന കലോത്സവത്തിനു ഇന്ന് തുടക്കം. കോട്ടയം അസിസ്റ്റന്റ് ജില്ലാ കളക്ടർ ശിഖ സുരേന്ദ്രൻ ഉദ്ഘാടനം നിർവ്വഹിക്കും. കോളേജ് മാനേജർ ഫാ. സ്‌കറിയ എതിരേറ്റ് സി.എം.ഐ അദ്ധ്യക്ഷത വഹിക്കും. വിദഗ്ദ്ധർ നയിക്കുന്ന കോൺഫറൻസ്, തെരുവ് നാടകം എന്നിവയും നടക്കും. കോളേജ് പ്രിൻസിപ്പൽ ഡോ.ആന്റണി തോമസ്, വൈസ് പ്രിൻസിപ്പൽ ഫാ.ജോബി ജോസഫ് മുകളേൽ, കോളേജ് അഡ്മിനിസ്‌ട്രേറ്റർ റവ.ഫാ. ജോസഫ് ഒഴുകയിൽ, കെ.ഇ സ്‌കൂൾ പ്രിൻസിപ്പൽ ഫാ.ജെയിംസ് മുല്ലശേരി, കോഴ്‌സ് കോർഡിനേറ്റർ മേജർ ജോണി തോമസ് എന്നിവർ പങ്കെടുക്കും. നാളെ വൈകുന്നേരം 3ന് സമാപനസമ്മേളനം. ഐഡിയ സ്റ്റാർ സിംഗർ ഫെയിം ടീനു റ്റെലെൻ മുഖ്യാതിഥിയായിരിക്കും.