കോട്ടയം: പീഡന ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തുകയും പിന്നീട് അതുകാണിച്ച് വീട്ടമ്മയെ ഭീഷണിപ്പെടുത്തി പലപ്പോഴായി 10 ലക്ഷം തട്ടിയെടുക്കുകയും ചെയ്ത യുവാവ് അറസ്റ്റിൽ. കല്ലൂപ്പാറ ചെങ്ങരൂർ കടുവാക്കുഴി ഇല്ലത്ത് പുത്തൻ വീട്ടിൽ സുമേഷ് (ബിനു- 44) ആണ് അറസ്റ്റിലായത്. ദൃശ്യങ്ങൾ വിദേശത്തുള്ള ഭർത്താവിന് അയച്ചുകൊടുക്കുമെന്ന് പറഞ്ഞാണ് സുമേഷ് ലക്ഷങ്ങൾ തട്ടിയത്. യുവതിയുടെ പരാതിയിലാണ് കീഴ്വായ്പ്പൂർ പൊലീസ് കേസ്സെടുത്ത് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ സുമേഷിനെ റിമാൻഡ് ചെയ്തു.