പാലാ: ശബരിമല തീർത്ഥാടകർ സഞ്ചരിച്ചിരുന്ന വാഹനം അപകടത്തിൽപ്പെട്ടു. ഒരാൾക്ക് പരിക്കേറ്റു. നാലു പേർ അത്ഭുതകരമായി രക്ഷപ്പെട്ടു. ഇന്ന് രാവിലെ പത്തുമണിയോടെ കടപ്പാട്ടൂർ പന്ത്രണ്ടാം മൈലിലാണ് അപകടം. കർണാടകയിൽ നിന്നുള്ള തീർത്ഥാടകരാണ് അപകടത്തിൽപ്പെട്ടത്. ബൈപ്പാസ് റോഡിൽ നിന്ന് കുഴിയിലേക്ക് കാർ മറിയുകയായിരുന്നു. നാട്ടുകാരും പൊലീസും എത്തിയാണ് അപകടത്തിൽപ്പെട്ടവരെ ആശുപത്രിയിലാക്കിയത്.