കോട്ടയം: ഓസ്കാർ നേടിയ പാരസൈറ്റ് അടക്കം നിരവധി സിനിമകൾ പ്രദർശിപ്പിക്കുന്ന കോട്ടയം അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ ഡലിഗേറ്റാകാൻ തിരക്കായി. കോട്ടയം അനശ്വര തിയേറ്ററിൽ 21 മുതൽ 25 വരെയാണ് മേള. ദിവസം അഞ്ച് സിനിമകൾ വീതം15 വിദേശചിത്രങ്ങളും മലയാള സിനിമ അടക്കം പത്ത് ഇന്ത്യൻ സിനിമകളും പ്രദർശിപ്പിക്കും. 25 സിനിമകൾ കാണുന്നതിന് 300 രൂപയാണ്
ഡലിഗേറ്റ് ഫീസ്. അനശ്വര തീയറ്ററിൽ ഡലിഗേറ്റ് പാസ് ‌ലഭിക്കുന്നതിനുള്ള കൗണ്ടർ തുറന്നു. രാവിലെ 10 മുതൽ വൈകിട്ട് ആറ് വരെ രജിസ്റ്റർ ചെയ്യാം. സെൻസർ ചെയ്യാത്ത സിനിമകളായതിനാൽ 18 വയസിന്
മുകളിലുള്ളവർക്കേ പ്രവേശനം അനുവദിക്കൂ. 21ന് അടൂർ ഗോപാലകൃഷ്ണൻ മേള ഉദ്ഘാടനം ചെയ്യും.
പാരസൈറ്റ് ആണ് ഉദ്ഘാടന ചിത്രം.