pree-school

വൈക്കം : പ്രീ പ്രൈമറി വിദ്യാഭ്യാസത്തിന്റെ പുത്തൻ കാഴ്ചപ്പാടുകൾ മനസിലാക്കുന്നതിനും നടപ്പിലാക്കുന്നതിനും കോട്ടയം ജില്ലയിലെ 30 മാതൃക പ്രീ പ്രൈമറി വിദ്യാലയങ്ങളെ ഉൾപ്പെടുത്തി നടത്തിയ പ്രീ പ്രൈമറി ജില്ലാതല കൂടിച്ചേരൽ സി. കെ. ആശ എം. എൽ. എ. ഉദ്ഘാടനം ചെയ്തു.
ജില്ലയിലെ 30 സ്‌കൂളുകളിൽ നിന്നും അദ്ധ്യാപകരും, പ്രഥമദ്ധ്യാപകരും കൂടിച്ചേരൽ പരിപാടിയിൽ പുത്തൻ കാഴ്ചപ്പാടുകൾ കണ്ടെത്താൻ എത്തി. മറവൻതുരുത്ത് പഞ്ചായത്ത് പ്രസിഡന്റ് പി. വി. ഹരിക്കുട്ടൻ അദ്ധ്യക്ഷത വഹിച്ചു. എസ്. എസ്. കെ. ജില്ലാ കോ ഓർഡിനേ​റ്റർ മാണി ജോസഫ് പദ്ധതി വിശദീകരിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം. വൈ. ജയകുമാരി പർണ്ണശാല ഉദ്ഘാടനം ചെയ്തു. ജില്ലാപഞ്ചായത്തംഗം പി. സുഗതൻ സുവനീർപ്രകാശനം ചെയ്തു. വിവിധ കോർണറുകളുടെ ഉദ്ഘാടനം ഡയ​റ്റ് പ്രിൻസിപ്പാൾ ജോണി ജേക്കബ് നിർവ്വഹിച്ചു. വൈക്കം എ. ഇ. ഒ. പ്രീത രാമചന്ദ്രൻ, ബി. പി. ഒ. ടി. കെ. സുവർണ്ണൻ, കെ. ബി. രമ, ടി. കെ. രാജേന്ദ്രൻ, ബിന്ദു പ്രദീപ്, അരുൺകുമാർ, കലാദേവി, സി. എസ്. ഷീനാമോൾ എന്നിവർ പ്രസംഗിച്ചു.