കോട്ടയം : എസ്.എൻ.ഡി.പി യോഗം കോട്ടയം യൂണിയൻ പ്രസിഡന്റായിരുന്ന പി.ജി രാധാകൃഷ്ണന്റെ ചരമവാർഷികദിനം അനുസ്മരണ സമ്മേളനം, എൻഡോവ്‌മെന്റ് വിതരണം തുടങ്ങിയ ചടങ്ങുകളോടെ ആചരിക്കും. നാളെ ഉച്ചയ്ക്ക് 3 ന് നാഗമ്പടം ശിവഗിരി തീർത്ഥാടനാനുമതി സ്മാരക പവലിയനിൽ കൂടുന്ന യോഗം ഉമ്മൻചാണ്ടി എം.എൽ.എ ഉദ്ഘാടനം ചെയ്യും. എസ്.എൻ.ഡി.പി യോഗം വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി വിദ്യാഭ്യാസ അവാർഡ് വിതരണം ചെയ്യും. യൂണിയൻ പ്രസിഡന്റ് എം.മധു അദ്ധ്യക്ഷത വഹിക്കും. യോഗം കൗൺസിലർ എ.ജി തങ്കപ്പൻ പ്രസംഗമത്സര വിജയികൾക്കുള്ള സമ്മാനദാനവും, ബിനിത്ത് രാധാകൃഷ്ണൻ സ്കോളർഷിപ്പ് വിതരണവും നടത്തും. പി.ജി.ആർ കൾച്ചറൽ സെന്റർ പ്രസിഡന്റ് എം.ജി ശശിധരൻ, കുമരകം എസ്.എൻ കോളേജ് പ്രിൻസിപ്പൽ ലഫ്.ഡോ.ജി.പി സുധീർ, പി.ജി.ആർ.എം എസ്.എൻ കോളേജ് പ്രിൻസിപ്പൽ ഡോ.പി.ജി പ്രദീപ്കുമാർ, യൂണിയൻ വൈസ്‌പ്രസിഡന്റ് വി.എം ശശി, സെക്രട്ടറി ആർ.രാജീവ് എന്നിവർ അനുസ്മരണ പ്രസംഗങ്ങൾ നടത്തും.