കോട്ടയം : ഏപ്രിൽ 29 ന് കോട്ടയം നെഹ്രു സ്റ്റേഡിയത്തിൽ ലക്ഷംപേർ അണിനിരക്കുന്ന കെ.എം മാണി സ്മൃതി സംഗമത്തിൽ ജില്ലയിൽ നിന്ന് 35000 പ്രവർത്തകരെ പങ്കെടുപ്പിക്കും. സംഗമത്തിന്റെ പ്രചാരണാർത്ഥം ഈ മാസം 20 ന് സാഹിത്യസഹകരണസംഘം ഓഡിറ്റോറിയത്തിൽ ജില്ലാ നേതൃസമ്മേളനം സംഘടിപ്പിക്കും. വാർഡ് പ്രസിഡന്റുമാർ, മണ്ഡലം നിയോജകമണ്ഡം പ്രസിഡന്റുമാർ, ത്രിതലപഞ്ചായത്ത് അംഗങ്ങൾ , സഹകരണമേഖലയിലെ അംഗങ്ങൾ , ജില്ലാ കമ്മിറ്റി അംഗങ്ങൾ , സംസ്ഥാന കമ്മിറ്റി അംഗങ്ങൾ തുടങ്ങിയവർ പങ്കെടുക്കും. ജില്ലാ പ്രസിഡന്റ് സണ്ണി തെക്കേടത്തിന്റെ അദ്ധ്യക്ഷതയിൽ കൂടുന്ന യോഗം പാർട്ടി ചെയർമാൻ ജോസ് കെ.മാണി എം.പി ഉദ്ഘാടനം ചെയ്യും. തോമസ് ചാഴികാടൻ എം.പി, എം.എൽ.എമാരായ റോഷി അഗസ്റ്റിൻ, ഡോ.എൻ .ജയരാജ് തുടങ്ങിയവർ പങ്കെടുക്കും.