വൈക്കം : ഉപഭോക്താക്കൾക്ക് മെച്ചപ്പെട്ട സേവനം ഉറപ്പാക്കാനും വരുമാനം വർധിപ്പിക്കാനുമായി വാട്ടർ അതോറിറ്റി റവന്യൂ അദാലത്ത് നടത്തുന്നു.
വെള്ളം കിട്ടാത്ത കാലയളവിലെയും മീറ്റർ പ്രവർത്തനരഹിതമായ കാലയളവിലെയും വെള്ളക്കരം കണക്കാക്കൽ, വെള്ളക്കര കുടിശികയിലെ പിഴ, ഗാർഹികഗാർഹികേതര കണക്ഷനുകളിലെ ബില്ലിംഗ് അപാകതകൾ, മീറ്റർ പ്രവർത്തിക്കാത്തതുമായി ബന്ധപ്പെട്ടവ, നിലവിൽ രേഖകൾ ഇല്ലാത്ത കണക്ഷനുകൾ, റവന്യു റിക്കവറി നേരിടുന്നവർ, തീരുമാനമാകാതെ കിടക്കുന്ന പരാതികൾ, കോടതി വ്യവഹാരത്തിലുള്ള പരാതികൾ, ചോർച്ചാ ആനുകൂല്യം തുടങ്ങിയ, വാട്ടർ അതോറിറ്റിയുമായി ബന്ധപ്പെട്ട പരാതികൾ പരിഹരിക്കാൻ ഉപഭോക്താക്കൾക്ക് അദാലത്തുകളിൽ അവസരമുണ്ട്. സർക്കാർ, അർദ്ധ സർക്കാർ ഓഫിസുകൾക്കും അദാലത്ത് പ്രയോജനപ്പെടുത്താം.
ജല അതോറിറ്റി വൈക്കം, കടുത്തുരുത്തി സബ് ഡിവിഷനുകളിലെ ഉപഭോക്താക്കൾ ജില്ലയിൽ നടക്കുന്ന റവന്യു അദാലത്തിൽ പങ്കെടുക്കാനും പരാതികൾ പരിഹരിക്കാനുമായി ബന്ധപ്പെട്ട അസിസ്റ്റന്റ് എക്‌സിക്യുട്ടീവ് എൻജിനീയറുടെ കാര്യാലയവുമായി ബന്ധപ്പെട്ട് അപേക്ഷകൾ സമർപ്പിക്കണം. അപേക്ഷകളിൽ കൺസ്യൂമർ നമ്പർ, വിലാസം, പിൻകോഡ്, ഫോൺ നമ്പർ എന്നിവ നിർബന്ധമായി രേഖപ്പെടുത്തണം. അദാലത്ത് മാർച്ച് 18 ന് ന് കോട്ടയം കളക്ട്രേറ്റിന് സമീപമുള്ള വാട്ടർ അതോറിറ്റി ഓഫീസ് കോമ്പൗണ്ടിൽ നടക്കും. അദാലത്തിൽ അപേക്ഷകൾ പരിഗണിച്ച് തീർപ്പാക്കുമെന്നും, എല്ലാ ഉപഭോക്താക്കളും അദാലത്തിന്റെ സേവനം പ്രയോജനപ്പെടുത്തണമെന്നും കടുത്തുരുത്തി ഡിവിഷൻ എക്‌സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു. അപേക്ഷകൾ ഈ മാസം 28 ന് മുൻപായി അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എൻജിനീയർ, വൈക്കം (ഫോൺ : 8547638447, 04829 231204) അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എൻജിനീയർ, കടുത്തുരുത്തി (ഫോൺ : 8547638454, 04829 283300.) എന്നിവർക്ക് സമർപ്പിക്കണം