തീക്കോയി : എസ്.എൻ.ഡി.പി യോഗം 2148-ാം നമ്പർ തീക്കോയി ശാഖയുടെ കീഴിലുള്ള നവതി സ്മാരക മന്ദിര സമർപ്പണവും, ഗുരുദേവ പ്രതിഷ്ഠയും 24 ന് നടക്കും. 23 ന് രാവിലെ 7.30 ന് അഷ്ടദ്രവ്യ മഹാഗണപതി ഹോമം, ഗുരുദേവ ഭാഗവത പാരായണം, 2 ന് മീനച്ചിൽ യൂണിയൻ ഓഫീസിൽ നിന്ന് നിരവധി വാഹനങ്ങളുടെ അകമ്പടിയോടെ വിഗ്രഹഘോഷയാത്ര ആരംഭിക്കും. 5 ന് വിഗ്രഹ സ്വീകരണം, ബിംബ പരിഗ്രഹം, ആചാര്യവരണം, പ്രസാദ പരിഗ്രഹം, പ്രാസാദശുദ്ധിക്രിയകൾ, വസ്തു ഹോമം, വാസ്തുബലി, ഗുരുപൂജ, ശയ്യാപൂജ, ശയ്യാധിവാസം, ബ്രഹ്മകലശപൂജ, പരികലശപൂജ, ജീവ കലശപൂജ, അധിവാസ ഹോമം, കലശാധിവാസം. 24 ന് രാവിലെ അഷ്ടദ്രവ്യസമേത മഹാഗണപതിഹവനം, ഭഗവതിസേവ, 11.15 നും 12.20നും മദ്ധ്യേ വിഗ്രഹപ്രതിഷ്ഠ. പൂഞ്ഞാർ ബാബു നാരായണൻ തന്ത്രി, ക്ഷേത്രം മേൽശാന്തി ബിനോയ് ശാന്തി എന്നിവർ കാർമ്മികത്വം വഹിക്കും.

വൈകിട്ട് 4 ന് യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ നവതി സ്മാരക മന്ദിരം സമർപ്പണം നിർവഹിക്കും. യോഗം കൗൺസിലറും യൂണിയൻ ചെയർമാനുമായ എ.ജി.തങ്കപ്പൻ അദ്ധ്യക്ഷത വഹിക്കും. യോഗം കൗൺസിലർ പി.ടി.മന്മഥൻ മുഖ്യപ്രസംഗം നടത്തും. അഡ്വ.കെ.എം.സന്തോഷ് കുമാർ സംഘടനാ സന്ദേശം നൽകും. യൂണിയൻ നേതാക്കളായ എം.ആർ ഉല്ലാസ്, ഷാജി കടപ്പൂര്, സജി മുല്ലയിൽ, ഷിബു കല്ലറക്കൽ, രാജൻ കൊണ്ടുർ ,സതീഷ് മണി,അനീഷ് ഇരട്ടയാനി, അരുൺ കു ളംബള്ളിൽ, മിനർവാ മോഹൻ, സോളി ഷാജി, ദീപേഷ് പറയം ചാലിൽ, ശാഖാ പ്രസിഡന്റ് പി.ടി.രവി, ശാഖാ സെക്രട്ടറി എം.എസ്.സുധീഷ്, കെ.ആർ ഷാജി തലനാട്, കെ.എം.പ്രശാന്ത് എന്നിവർ സംസാരിക്കും. ശാഖാ വൈസ് പ്രസിഡന്റ് ഒ.എൻ.മനോജ് സ്വാഗതവും, വനിതാസംഘം പ്രസിഡന്റ് ഷൈലജ ശിവൻ നന്ദിയും പറയും.