കോട്ടയം : കോൺഗ്രസ് വിമുക്ത ഭാരതം സ്വപ്നം കാണുന്ന ബി.ജെ.പി.യും, സി.പി.എം ഉം ജനാധിപത്യം അട്ടിമറിക്കാനാണ് ശ്രമിക്കുന്നതെന്ന് മുൻ ഡപ്യൂട്ടി സ്പീക്കറും, കെ.പി.സി.സി. ജനറൽ സെക്രട്ടറിയുമായ പാലോട് രവി പറഞ്ഞു. രാജ്യത്തെ ജനാധിപത്യവും, മതേതരത്വവും സംരക്ഷിച്ച്, സമ്പദ് സമൃദമായ ഭാരതത്തെ കെട്ടിപ്പടുക്കുവാൻ കോൺഗ്രസിന് മാത്രമേ കഴിയുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. ഡി.സി.സി.പ്രസിഡന്റ് ജോഷി ഫിലിപ്പ് നയിക്കുന്ന ജനകീയ പ്രക്ഷോഭ ജാഥയുടെ ഒന്നാംഘട്ട സമാപന സമ്മേളനം കടുത്തുരുത്തിയിലെ കോതനല്ലൂരിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ബേബി തൊണ്ടാംകുഴിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന സമാപന സമ്മേളനത്തിൽ കെ.പി.സി.സി ജനറൽ സെക്രട്ടറി സി. ആർ. മഹേഷ് മുഖ്യപ്രഭാഷണം നടത്തി. മഹിളാ കോൺഗ്രസ് സംസ്ഥാന പ്രസിഡൻറ് ലതികാ സുഭാഷ്, കെ.പി.സി.സി സെക്രട്ടറി ഫിലിപ്പ് ജോസഫ്, ഡി. സി. സി ഭാരവാഹികളായ അഡ്വക്കേറ്റ് ബിജു പുന്നത്താനം, സുനു ജോർജ്, ജോബോയ് ജോർജ്ജ്, കെപിസിസി മെമ്പർമാരായ അഡ്വക്കേറ്റ് ടി. ജോസഫ്, ജാൻസ് കുന്നപ്പിള്ളി, എം. എൻ ദിവാകരൻ നായർ, യു.പി. ചാക്കപ്പൻ തുടങ്ങിയവർ പ്രസംഗിച്ചു. ജനകീയ പ്രക്ഷോഭ ജാഥയുടെ രണ്ടാം ഘട്ടം മാർച്ച് 20 ന് കാഞ്ഞിരപ്പള്ളി ബ്ലോക്കിലെ കൊടുങ്ങൂരിൽ നിന്നാരംഭിയ്ക്കും .