കോട്ടയം : കെ.എസ്.ഇ.ബി ഓഫീസേഴ്സ് അസോസിയേഷൻ സംഘടിപ്പിക്കുന്ന "നവകേരളം നവീന ഊർജം" പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ നിർവ്വഹിച്ചു. വി.എൻ.വാസവൻ മുഖ്യപ്രഭാഷണം നടത്തി. കെ.എസ്.ഇ.ബി.ഒ.എ സംസ്ഥാന വൈസ് പ്രസിഡന്റ് കുര്യൻ സെബാസ്റ്റ്യൻ, ബിനു ബി, റിയാ ജേക്കബ്, കെ.എസ്.സജീവ് എന്നിവർ വിവിധ പദ്ധതികൾ അവതരിപ്പിച്ചു. കെ.എസ്.ഇ.ബി.ഒ.എ സംസ്ഥാന സെക്രട്ടറി പി.വി.പ്രദീപ്, ജില്ലാ പഞ്ചായത്ത് മെമ്പർ ശോഭാ സലിമോൻ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എം.ബാബു, വർക്കേഴ്സ് അസോസിയേഷൻ സെക്രട്ടറി ടി.എൻ. സുരേഷ്, ബാബുക്കുട്ടി ഈപ്പൻ, സുമാ മുകുന്ദൻ, അനൂപ് രാജ് വി.പി, സി.എം.സലി എന്നിവർ സംസാരിച്ചു.