പൊൻകുന്നം: സെന്റ് ആന്റണീസ് ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് അഡ്വാൻസ്ഡ് സ്റ്റഡീസിലെ ഫാഷൻ ഡിസൈൻ ഡിപ്പാർട്ട്‌മെന്റിന്റെ നേതൃത്വത്തിൽ പ്രകൃതി സൗഹൃദ ഫാഷൻ എക്‌സിബിഷൻ ആരംഭിച്ചു. മണ്ണിൽ അലിഞ്ഞു ചേരുന്നതും പുനഃചംക്രമണം നടത്താൻ പറ്റുന്നതുമായ വസ്തുക്കൾ കൊണ്ടുണ്ടാക്കിയ വിവിധ ഉത്പന്നങ്ങൾ മേളയിലുണ്ട്. പച്ചക്കറികൾ, പഴവർഗങ്ങൾ, പുഷ്പങ്ങൾ എന്നിവയിൽ നിന്നെടുക്കുന്ന പ്രകൃതിദത്ത നിറങ്ങൾ ഉപയോഗിച്ച് നിർമ്മിച്ച വസ്ത്രങ്ങൾ മേളയുടെ ആകർഷണീയതയാണ്. മേളയുടെ ഉദ്ഘാടനം ഖാദി ബോർഡ് വൈസ് ചെയർപേഴ്‌സൺ ശോഭന ജോർജ് നിർവഹിച്ചു. കോളേജ് ഡയറക്ടർ റവ. ഡോ. ആന്റണി നിരപ്പേൽ അദ്ധ്യക്ഷത വഹിച്ചു. ചിറക്കടവ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ജയ ശ്രീധർ, ക്രൈം ബ്രാഞ്ച് സബ് ഇൻസ്‌പെക്ടർ രാജേഷ് മണിമല, പ്രിൻസിപ്പൽ ഷിബു തങ്കച്ചൻ, സെക്രട്ടറി ആന്റണി ജേക്കബ്, വൈസ് പ്രിൻസിപ്പൽ പി .ജെ. ലൂക്ക്, സ്റ്റാഫ് സെക്രട്ടറി റിനു മാത്യു എന്നിവർ പ്രസംഗിച്ചു.മേള നാളെ സമാപിക്കും.