പാലാ : രാമപുരം കൊണ്ടാട് ശ്രീ സുബ്രഹ്മണ്യ ഗുരുദേവ ക്ഷേത്രത്തിലെ ഉത്സവത്തിന് മാർച്ച് 1ന് കൊടിയേറും. രാത്രി 7.45 നും 8.30 നും മദ്ധ്യേ പി.യു.ശങ്കരൻ തന്ത്രി, സനത്ത് തന്ത്രി, മേൽശാന്തി സന്ദീപ്, ജിഷ്ണു ശാന്തി എന്നിവരുടെ കാർമ്മികത്വത്തിലാണ് കൊടിയേറ്റ്. അന്ന് രാവിലെ 5 ന് മഹാഗണപതി ഹോമം, ശുദ്ധി ക്രിയകൾ, വൈകിട്ട് 6.30ന് ദീപാരാധന, 7 ന് നമസ്‌ക്കാര മണ്ഡപ സമർപ്പണം, കൊടിയേറ്റിനു ശേഷം മുൻ തലമുറയെ ആദരിക്കൽ, തുടർന്ന് കൊടിയേറ്റ് സദ്യ, ദൈവദശകാലാപനം, തിരുവാതിര കളി, അത്താഴപൂജ. മാർച്ച് 2ന് രാവിലെ 6ന് ഗണപതിഹോമം, വിശേഷാൽ പൂജകൾ, 9ന് കലശപൂജ, കലശാഭിഷേകം, ശ്രീഭൂതബലി, 9ന് ഭഗവദ് ഗീതാപാരായണം, 1 ന് പ്രസാദമൂട്ട്, വൈകിട്ട് 6.30ന് ദീപാരാധന, ഭഗവതിസേവ, 7 ന് ദൈവദശകാലാപനം, 7.30 ന് കരാക്കേ ഗാനമേള, 9 ന് അത്താഴപൂജ. 3 ന് രാവിലെ 9 ന് കലശപൂജ, 10 ന് ഗുരുദേവ കൃതികളുടെ ആലാപനം. 12.30 ന് പ്രസാദമൂട്ട്, 7 ന് ദൈവദശകാലാപനം, 7.30 ന് ഡാൻസ്, 7.45 ന് ഭജനാമൃതം.
9 ന് വിളക്കിനെഴുന്നള്ളിപ്പ്. 4 ന് രാവിലെ 9 ന് കലശപൂജ, 12.30ന് പ്രസാദമൂട്ട്, വൈകിട്ട് 6.30ന് ദീപാരാധന, ഭഗവതിസേവ, ലളിതാ സഹസ്രനാമാർച്ചന, രാത്രി 7.30 ന് ഡോ. ഷാജിമോന്റെ പ്രഭാഷണം. 9 ന് അത്താഴപൂജ, വിളക്കിനെഴുന്നള്ളത്ത്. 5 നാണ് പള്ളിവേട്ട ഉത്സവം. രാവിലെ 6 ന് ഗണപതി ഹോമം 9 മുതൽ നാരായണീയ പാരായണം, 1 ന് പ്രസാദമൂട്ട്, വൈകിട്ട് 5.30 ന് കാഴ്ചശ്രീബലി, രാത്രി 7 ന് രാമപുരം ഗുരുമന്ദിരത്തിൽ ഹിഡുംബൻ പൂജ, 7.15 ന് മോഹിനിയാട്ടം, 7.45 ന് മെഗാ ഗാനമേള, 11 ന് പള്ളിവേട്ട പുറപ്പാട്, പള്ളിവേട്ട വിളക്ക്, പള്ളിക്കുറുപ്പ്. 6 ന് രാവിലെ 6 ന് കണി കാണിക്കൽ, 9 ന് കാവടി പൂജ, 9 ന് നടക്കുന്ന കാവടി ഘോഷയാത്രയിൽ കൊട്ടക്കാവടി, പൂക്കാവടി, കരകാട്ടം, മയിലാട്ടം, ഗരുഡൻ പറവ , പമ്പ മേളം, ദേവീദേവ വേഷങ്ങൾ എന്നിവ അണിചേരും. കാവടി അഭിഷേകത്തിനു ശേഷം 12.30ന് മഹാപ്രസാദമൂട്ട്, വൈകിട്ട് 5ന് ആറാട്ടുബലി, ആറാട്ടുപുറപ്പാട്, ആറാട്ട്, രാത്രി 7 ന് ആറാട്ടെതിരേൽപ്പ്, സമൂഹപ്പറ, വലിയ കാണിക്ക .തുടർന്ന് കൊടിയിറക്ക് ' 25 കലശാഭിഷേകം, മംഗള പൂജ.
കൊടിയേറ്റിന് മുന്നോടിയായി വൈകിട്ട് 6.30 ന് നാലു ലക്ഷം രൂപ മുടക്കി പണിത നമസ്‌ക്കാര മണ്ഡപത്തിന്റെ സമർപ്പണം യോഗം കൗൺസിലർ എ.ജി. തങ്കപ്പൻ നിർവഹിക്കും. നമസ്‌ക്കാര മണ്ഡപം നിർമ്മിച്ചു നൽകിയ പാണ്ടിക്കാട്ട് പി.എസ്.ശശിയെ അനുമോദിക്കും. ചുറ്റമ്പലത്തിൽ കരിങ്കല്ല് പാകൽ, മിനി ഓഡിറ്റോറിയം, സ്റ്റോർ റൂം, പാചകപ്പുര , ടോയ്‌ലറ്റുകൾ എന്നിവ ഉൾപ്പെടുന്ന ദേവസ്വം ഓഫീസ് മന്ദിരം ഉടൻ പൂർത്തിയാകും.
മുതിർന്ന തലമുറയിലെ 85 പേർക്ക് ആദരം
പാലാ : ശ്രീനാരായണ സമൂഹത്തിലെ എൺപതിന് മേൽ പ്രായമുള്ള 85 പേരെ പൊന്നാട ചാർത്തി ആദരിച്ച് കൊണ്ടാണ് ഇത്തവണ കൊടിയേറ്റുത്സവം. സമുദായത്തിനും സമൂഹത്തിനും കൊണ്ടാട് ക്ഷേത്രത്തിനുമായി ഏറെ വിയർപ്പൊഴുക്കിയവർക്ക് ആദരവിന്റെ ഹാരം ചാർത്താൻ രാമപുരം ശാഖാ കമ്മിറ്റിയും കൊണ്ടാട് ക്ഷേത്രം ദേവസ്വം ഉത്സവക്കമ്മിറ്റിയും സംയുക്തമായി തീരുമാനിക്കുകയായിരുന്നുവെന്ന് നേതാക്കളായ സുകുമാരൻ പെരുമ്പ്രായിൽ, സന്തോഷ് കിഴക്കേക്കര, സുധാകരൻ വാളി പ്ലാക്കൽ, സി.ടി.രാജൻ, രവി കൈതളാവും കര, വനജാ ശശി, രവി കണി കുന്നേൽ, വിജയൻ വാളി പ്ലാക്കൽ, രാമകൃഷ്ണൻ കാരോക്കൽ, ശശി റോട്ടിയേൽ, പ്രകാശ് നടയൻ ചാലിൽ എന്നിവർ പറഞ്ഞു.
കൊടിയേറ്റ് കഴിഞ്ഞാലുടൻ 85 പേരെയും വേദിയിലേക്ക് വാദ്യമേളങ്ങളുടെ അകമ്പടിയോടെ സ്വീകരിക്കും. ആദ്യം ഓരോരുത്തരെയും പൂമാല ചാർത്തും. തുടർന്ന് ഓരോരുത്തരുടെയും പേരും വീട്ടു പേരും അനൗൺസ് ചെയ്യും. ചന്ദ്രികാ കേശവൻ വൈദ്യരുടെ മകൻ ഡോ.സി.കെ. രവിയാണ് ആദരിക്കൽ സമ്മേളനത്തിലെ വിശിഷ്ടാതിഥി. ഇദ്ദേഹവും മീനച്ചിൽ യൂണിയൻ ചെയർമാൻ എ.ജി.തങ്കപ്പൻ, യൂണിയൻ ഭരണ സമിതി അംഗങ്ങളായ ഷിബു കല്ലറയ്ക്കൽ, എം.ആർ.സജി മുല്ലയിൽ, രാജൻ കൊണ്ടൂർ, അനീഷ് ഇരട്ടയാനി തുടങ്ങിയവരും ചേർന്ന് എല്ലാവരെയും പൊന്നാടയണിയിക്കും. ക്ഷേത്രം തന്ത്രി കൂടിയായ പി.യു. ശങ്കരൻ, 105 വയസുള്ള ഗോവിന്ദൻ വാളി പ്ലാക്കൽ തുടങ്ങിയവർ ആദരിക്കുന്നവരുടെ കൂട്ടത്തിലുണ്ട്.