കോട്ടയം : നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റവും, കാർഷികവിളകളുടെ വില തകർച്ചയും മൂലം നട്ടം തിരിഞ്ഞിരിക്കുന്ന സാധാരണക്കാർക്ക് കേന്ദ്ര സർക്കർ പാചകവാതക വില വർദ്ധനവിലുടെ വീണ്ടും ഇരുട്ടടി നൽകിരിക്കുകയാണെന്ന് കേരള കോൺഗ്രസ് (എം) ജില്ലാ പ്രസിഡന്റ് സജി മഞ്ഞക്കടമ്പിൽ ആരോപിച്ചു. കോട്ടയം റോട്ടറി ഹാളിൽ ചേർന്ന ജില്ലാ നേതൃസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വനിതാ കോൺഗ്രസ് (എം) ജില്ലാ പ്രസിഡന്റ് തങ്കമ്മ വർഗീസ് അദ്ധ്യക്ഷത വഹിച്ചു.
പോൾസൺ ജോസഫ്, അഡ്വ.ജെയിൺ ജോസഫ്, കുര്യൻ പി കുര്യൻ, മേരി സെബാസ്റ്റ്യൻ, മറിയാമ്മ ജോസഫ്, സൗമ്യ സന്തോഷ്,എൽസമ്മ ജോബ്, സുമാഷൈൻ തുടങ്ങിയവർ പ്രസംഗിച്ചു.