കോട്ടയം : നിയന്ത്രണം വിട്ട കാർ മറിഞ്ഞ് വഴിയാത്രക്കാരി അടക്കം നാലുപേർക്ക് പരിക്ക്. എം.സി റോഡിൽ തെള്ളകം പമ്പിന് മുന്നിൽ ഇന്നലെ രാവിലെ എട്ടോടെയായിരുന്നു അപകടം. കോട്ടയം ഭാഗത്തു നിന്ന് എത്തിയ കാർ പെട്രോൾ പമ്പിന് മുന്നിൽ വച്ച് , മറ്റൊരു വാഹനത്തിൽ തട്ടിയ ശേഷം നിയന്ത്രണം നഷ്‌ടമായി മറിയുകയായിരുന്നു. എതിർദിശയിൽ ഇടിച്ച ശേഷം റോഡിന്റെ വലത്തേയ്‌ക്കു പാഞ്ഞു കയറിയ കാർ സമീപത്തെ പുരയിടത്തിലേയ്‌ക്കു മറിഞ്ഞു. ആരുടെയും നില ഗുരതരമല്ല.