ചിറക്കടവ് : മഹാദേവക്ഷേത്രത്തിൽ ഉത്സവബലി ദർശത്തിനും മഹാപ്രസാദമൂട്ടിനും എത്തിയത് ആയിരങ്ങൾ. ഇന്ന് പള്ളിവേട്ട ഉത്സവം നടക്കും. രാവിലെ 8ന് ശ്രീബലി, ചോറ്റാനിക്കര വിജയൻ മാരാരും സംഘവും പഞ്ചവാദ്യവും അവതരിപ്പിക്കും. 4.30 ന് കാഴ്ചശ്രീബലിയിൽ പെരുവനം സതീശൻമാരാരുടെ നേതൃത്വത്തിൽ പഞ്ചാരിമേളം. 7.30 ന് സേവയിൽ കുമാരനല്ലൂർ ഹരിയുടെ മയൂരനൃത്തം, 9.30 ന് ഗാനമേള, പുലർച്ചെ 1 നാണ് പള്ളിവേട്ടയെഴുന്നള്ളത്ത്. ഇന്ന് വൈകിട്ട് 6.30 നാണ് ഇരുവേലകളി സംഘങ്ങൾ ചേർന്നുള്ള കൂടിവേല. വർഷങ്ങളായി തെക്കുംഭാഗം, വടക്കുംഭാഗം മഹാദേവ വേലകളി സംഘങ്ങളിൽ പരിശീലനം നേടിയ ബാലന്മാരാണ് വേലകളിക്കിറങ്ങുന്നത്. പള്ളിവേട്ട ഉത്സവത്തിനും ആറാട്ടിനും ഇരുസംഘങ്ങളും ചേർന്നുള്ള കൂടിവേലയാണ് നടത്തുന്നത്.