നീണ്ടൂർ : ബാറിനുള്ളിലുണ്ടായ തർക്കത്തെ തുടർന്ന് യുവാവിനെ ബന്ധു കുത്തി പരിക്കേൽപ്പിച്ചു. ഏറുമാനൂർ ഓണംത്തുരുത്ത് സ്വദേശി തലയ്ക്കമറ്റത്തിൽ ജെറിനാണ് (23) പരിക്കേറ്റത്. ഓണംത്തുരുത്ത് പൂവത്തുങ്കൽ നിഥിനാണ് കുത്തിയത്. സംഭവത്തിന് ശേഷം ഇയാൾ ഒളിവിൽ പോയി. ഇരുവരുടെയും ബന്ധുവായ സുഹൃത്തിന്റെ വാഹനം ജെറിൻ അനുവാദമില്ലാതെ എടുത്തിരുന്നു. മാസങ്ങൾക്കു മുൻപ് നടന്ന സംഭവത്തെച്ചൊല്ലി കഴിഞ്ഞ ദിവസം രാത്രിയിൽ ഇരുവരും, തമ്മിൽ വാക്കേറ്റം ഉണ്ടായി. തുടർന്ന്, നിധിൻ ജെറിനെ കത്തി ഉപയോഗിച്ച് കുത്തുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ജെറിൻ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.