ചിറക്കടവ് : പള്ളിനായാട്ട് കഴിഞ്ഞെത്തുന്ന ചിറക്കടവ് മഹാദേവന് പള്ളിക്കുറുപ്പിന് നവീകരിച്ച സപ്രമഞ്ച കട്ടിൽ. ശില്പി ചിറക്കടവ് പറയരുപറമ്പിൽ പി.എസ്.ജനാർദ്ദനൻ നിർമ്മിച്ച് സമർപ്പിച്ച കട്ടിൽ ഈ വർഷം നവീകരിച്ച് ഉപയോഗിക്കുകയാണ്. 30 ഇഞ്ച് നീളവും 18 ഇഞ്ച് വീതിയുമുള്ള കട്ടിലാണിത്. കമനീയമായ മെത്ത ഉപയോഗിച്ച് തയ്യാറാക്കിയ കട്ടിലാണ് കഴിഞ്ഞ വർഷം മുതൽ പള്ളിക്കുറുപ്പിന് ഉപയോഗിക്കുന്നത്. നേരത്തെ കട്ടിലിനുപകരം മെത്ത മാത്രമാണ് ഉപയോഗിച്ചിരുന്നത്.