wilfred
വിൽഫ്രഡ്

അടിമാലി: വാക്ക് തർക്കത്തിനിടയിൽ ഒരാളെ കുത്തിപ്പരിക്കേൽപ്പിച്ച കേസിൽ മച്ചിപ്ലാവ് സ്വദേശിയായ യുവാവിനെ അടിമാലി പൊലീസ് അറസ്റ്റ് ചെയ്തു.മച്ചിപ്ലാവ് മറ്റത്തിൽ വിൽഫ്രഡിനെ(22)യാണ് അടിമാലി ടൗണിൽ നിന്നും കസ്റ്റഡിയിലെടുത്തത്.കഴിഞ്ഞ ദിവസം മച്ചിപ്ലാവ് സ്വദേശിയായ ബെൻജോയിയെ വിൽഫ്രഡ് വാക്ക് തർക്കത്തിനിടയിൽ കത്തിക്ക് കുത്തി പരിക്കേൽപ്പിച്ചതായാണ് കേസ്.ഗുരുതര പരിക്കേറ്റ് ബെൻജോയി ആശുപത്രിയിൽ ചികത്സയിലാണ്.വധശ്രമത്തിനാണ് വിൽഫ്രഡിനെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളതെന്ന് അടിമാലി പൊലീസ് അറിയിച്ചു.
ചിത്രം: വിൽഫ്രഡിനെ(22)