വൈക്കം: വിനോദസഞ്ചാര വകുപ്പ് നഗരസഭയുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന നാടൻ കലാരൂപങ്ങളുടെ ഒരാഴ്ച നീണ്ടുനിൽക്കുന്ന ഉത്സവം 22 മുതൽ 28 വരെ നടക്കും. പരിപാടിയുടെ നടത്തിപ്പിനായി സത്യഗ്രഹ സ്മാരക ഹാളിൽ ചേർന്ന സംഘാടകസമിതി രൂപീകരണ യോഗം സി.കെ ആശ എം.എൽ.എ ഉദ്ഘാടനം ചെയ്തു. കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള കലാകാരൻമാർ അവതരിപ്പിക്കുന്ന കേരളത്തനിമയുള്ള പരമ്പരാഗത കലാരൂപങ്ങൾ അവതരിപ്പിക്കും. ഉത്സവത്തിന്റെ ഭാഗമായി വൈക്കത്തെ പ്രധാന കലാകാരൻമാരെ അദരിക്കുന്ന ചടങ്ങും നടക്കും. ദിവസവും വൈകുന്നേരം ആറുമുതൽ വൈക്കം സത്യഗ്രഹ സ്മാരക ഹാളിനുമുന്നിലെ നെല്ലിമരച്ചുവട്ടിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. സി.കെ ആശ എം.എൽ.എ ചെയർപേഴ്‌സണും നഗരസഭാ ചെയർമാൻ ബിജു കണ്ണേഴത്ത് കൺവീനറായും പ്രദേശിക സംഘാടകസമിതി രൂപീകരിച്ചു.